തൊടിയൂർ: തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ സി.ആർ.മഹേഷ് എൽ.എയ്ക്കും യു.ഡി.എഫ് പ്രവർത്തകർക്കുമെതിരെ കരുതികൂട്ടി നടത്തിയ ആക്രമണത്തിൽ യു.ഡി.എഫ് തൊടിയൂർ പഞ്ചായത്ത്‌ നേതൃയോഗം പ്രതിഷേധിച്ചു. ആക്രമണം നടത്തിയിട്ട് എം.എൽ.എയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തതിലൂടെ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ ചിറ്റൂമൂല നാസർ യോഗം ഉദ്ഘാടനം ചെയ്തു. പുതുക്കാട്ട് ശ്രീകുമാർ അദ്ധ്യക്ഷനായി. നജീബ് മണ്ണേൽ, അഡ്വ.കെ.എ.ജവാദ്, തൊടിയൂർ താഹ, വിശ്വാനന്ദൻ, അഡ്വ. സി. ഒ. കണ്ണൻ, കെ.സുന്ദരേശൻ, എൻ. രമണൻ, അഡ്വ. മഠത്തിനേത്ത് വിജയൻ, പി.സോമൻപിള്ള, ചെട്ടിയത്ത് അജയകുമാർ, തൊടിയൂർ വിജയൻ, ബിന്ദു വിജയകുമാർ, ഷാജിമാമ്പള്ളി എന്നിവർ സംസാരിച്ചു.