ccc
ഹിന്ദു ഐക്യവേദി കുന്നത്തൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാറാട് കലാപത്തിൽ കൊല ചെയ്യപ്പെട്ടവരുടെ അനുസ്മരണവും പുഷ്പാർച്ചനയും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ഹിന്ദു ഐക്യവേദി കുന്നത്തൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നെടിയവിളയൽ വച്ച് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പു നടന്ന മാറാട് കലാപത്തിൽ കൊല ചെയ്യപ്പെട്ട ബലിദാനികളുടെ അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും നടത്തി. കേരള സർവകലാശാല സെനറ്റ് അംഗം പി.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി വിജയേന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. താലൂക്ക് ഭാരവാഹികളായ ഡി.എസ്.കുറുപ്പ്, രഘു, രാധാകൃഷ്ണപിള്ള, രാജൻ ഷൈൻസ്, ധനപാലൻ, ബാബുക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില, അനീഷ, മീനു, പ്രിയങ്ക, ബി.ജെ .പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിജു, അശോകൻ പെരുനിലത്ത്, ബിജു, രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ജെ.ജയകുമാർ സ്വാഗതവും പി.കെ.ധർമ്മരാജൻ പിള്ള നന്ദിയും പറഞ്ഞു.