ccc
പള്ളിശ്ശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാലയുടെ നേത്രത്വത്തിൽ ഏർപ്പെടുത്തിയ പി.മാധവൻപിള്ള സ്മാരക ഹിന്ദി അദ്ധ്യാപക പുരസ്കാര വിതരണ സമ്മേളനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പി.മാധവൻ പിള്ളയുടെ ഓർമ്മയ്ക്കായി പള്ളിശേരിക്കൽ ഇ എം.എസ് ഗ്രന്ഥശാല ഏർപ്പെടുത്തിയ പി .മാധവൻ പിള്ള സ്മാരക ഹിന്ദി അദ്ധ്യാപക പുരസ്കാരം കരുനാഗപ്പള്ളി കെന്നഡി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ സുധീർ ഗുരുകുലത്തിന് നൽകി. പതിനായിരം രൂപയും ശില്പവുമാണ് അവാർഡ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പരിസ്ഥിതി -സാംസ്കാരിക രംഗങ്ങളിലെ സംഭാവനകൾ , അക്കാഡമിക് മികവ് എന്നിവ മുൻനിറുത്തിയാണ് സുധീർ ഗുരുകുലത്തിന് അവാർഡ് നൽകിയത്. പി.മാധവൻ പിള്ള നോവൽ അവാർഡിന് കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ വേളൂർ ബിജുവിന്റെ മലയപ്പൂപ്പൻ എന്ന നോവലിനും കർഷക ശ്രേഷ്ഠ പുരസ്കാരം എച്ച്.അബ്ദുൾ നാസറിനും സമ്മാനിച്ചു. ഡോ.സുജിത് വിജയൻ പിള്ള എം. എൽ.എ സമ്മേളനംഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പ്രഭാഷകനും ഗ്രന്ഥകാരനുമായ പി.കെ.അനിൽകുമാർ പുരസ്കാര വിജയികളെ പരിചയപ്പെടുത്തി. പ്രശസ്ത കവി കുരീപുഴ ശ്രീകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രൊഫ. ജയലക്ഷ്മി, എസ്.ശശികുമാർ , പി. ആന്റണി, വി.എൻ.സദാശിവൻപിള്ള എ.കെ.ശങ്കർ , യാസീം, ലത എന്നിവർ സംസാരിച്ചു.