കൊല്ലം: സർക്കാർ ഫുഡ് ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊല്ലം സെന്ററിൽ രണ്ടാഴ്ച ദൈർഘ്യമുള്ള ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കുക്കറി, ബേക്കറി എന്നീ വിഭാഗങ്ങളിലേക്ക് 25 പേർ വീതമുള്ള ബാച്ചിനാണ് പരിശീലനം. അപേക്ഷഫോം കടപ്പാക്കട ടി.കെ.ഡി എം സർക്കാർ എച്ച്.എസ്.എസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കും അവസാന തീയതി 10. ഫോൺ: 0474 2767635, 9447901780.