കൊട്ടാരക്കര: എം.സി റോ‍‍ഡിൽ കലയപുരത്ത് നിറുത്തിയിട്ട കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അടൂർ പറക്കോട് ജ്യോതിസിൽ മണികണ്ഠനാണ് (51) വ്യാഴാഴ്ച രാത്രിയിൽ കാറിന്റെ ഡ്രൈവർ സീറ്റിന് സമീപമുള്ള സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അങ്ങാടിക്കൽ സ്കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപകനായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം. പൊലീസും ഫോറൻസിക് വിദ​ഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മണികണ്ഠന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. രാവിലെ 9ന് അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കനഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.