ഇരവിപുരം: ഭൂമിയുടെ വില നിർണയത്തിലെ അപാകതകൾ പരിഹരിച്ച് ന്യായവില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള റിയൽ എസ്‌റ്റേറ്റ് ഏജന്റ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി പി.ജനാർദ്ദനൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അയത്തിൽ നിസാം അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് മനക്കര സെയിൻ, അഡ്വ.ഉളിയക്കോവിൽ സന്തോഷ്, ഗോപകുമാർ കൊട്ടിയം, ചിതറ വിജയകുമാർ, സജീവ് താഴത്തു വിള, രാജേഷ്, സജീത തഴുത്തല, നിസാർ പള്ളിമുക്ക്, നസീർ പള്ളിത്തോട്ടം, ഷാജി പറങ്കിമാംവിള, ഷാഹിദ ചവറ, എന്നിവർ സംസാരിച്ചു.