chandra

കൊല്ലം: ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണ തൊഴിലാളികളെ ആദരിക്കലും ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ശാസ്താംകോട്ടയിൽ നടന്ന പരിപാടിയിൽ ആവാസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഡയറക്ടർ വിഷ്ണു വിജയൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി.വേണു ഗോപാലക്കുറുപ്പ്, അംബിക വിജയകുമാർ, റിട്ട.എസ്.ഐ സൈറസ് പോൾ, മുത്തൂറ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജിതേഷ് ചന്ദ്രശേഖരൻ, തയ്യൽത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സരസചന്ദ്രൻ പിള്ള, പഞ്ചായത്ത് അംഗം ദിലീപ്, ശൂരനാട്, മഠത്തിൽ രഘു, ആർ. നളിനാക്ഷൻ, ഷാഫി ചെമ്മാത്ത്, അരുൺഗോവിന്ദ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ബിജു പട്ടാറ, അജിതൻ, നിതിൻ, ജിബിൻ എന്നിവർ സംസാരിച്ചു.