കരുനാഗപ്പള്ളി: വള്ളികുന്നം ദൈവപ്പുരയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വ്യാഴവട്ട സർപ്പംപാട്ട് മഹായജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള കാവ് കയറൽ കർമ്മം ഇന്നലെ നടന്നു. കഴിഞ്ഞ 7 ദിവസമായി കാവ് അടച്ചിട്ടിരിക്കുകയായിരുന്നു. ചെട്ടികുളങ്ങര ജയകുമാർ ഗോപിനാഥിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കാവ് കയറൽ ചടങ്ങ് നടന്നത്. ക്ഷേത്രത്തിലെ സർപ്പക്കാവിലും സർപ്പക്കുളത്തിലും നാഗരാജാവിനും നാഗ യക്ഷിക്കും പ്രത്യേക പൂജകൾ ഇന്നലെ രാവിലെ നടത്തിയിരുന്നു. ഇന്നലെ മുതൽ ക്ഷേത്രത്തിലെ സർപ്പക്കാവിൽ സർപ്പാരാധനക്ക് തുടക്കമായി.