കൊല്ലം: ഹോംസ്റ്റേ നടത്തിപ്പുമായി ബന്ധപ്പെട്ട് മൺറോത്തുരുത്തിൽ ഉണ്ടായ സംഘർഷത്തിൽ ഹോംസ്റ്റേ നടത്തിപ്പുകാരനായ മണിലാൽ കൊല്ലപ്പെട്ട സംഭവത്തിൽ മൺറോത്തുരുത്ത് തുപ്പാശ്ശേരിയിൽ അശോകനെ ജില്ലാ ഫാസ്റ്റ് ട്രാക്ക് ഒന്നാം കോടതി ജഡ്ജ് എസ്.സുഭാഷ് കുറ്റവിമുക്തനാക്കി. 2021ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണവേളയിൽ പ്രതിക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ശക്തികുളങ്ങര മോഹനൻ, ഷൈൻ എസ്.മൺറോത്തുരുത്ത്, അജയ് കോയിവിള, ശ്യാംജി, സുരേഷ്, കൃഷ്ണൻ എന്നിവർ ഹാജരായി.