കൊല്ലം: അന്താരാഷ്ട്ര റെഡ്ക്രോസ് ദിനത്തോടനുബന്ധിച്ച് റെഡ് ക്രോസ് കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ നീണ്ടകര ക്യാൻസർ കെയർ സെന്ററിന്റെ സഹകരണത്തോടെ 7ന് രാവിലെ 9ന് കൊച്ചുപിലാമൂട് റെഡ് ക്രോസ് ഹാളിൽ വനിതാ ക്യാൻസർ പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം നിർവഹിക്കും. റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ.മാത്യു ജോൺ അദ്ധ്യക്ഷനാകും.
വിദഗ്ദ്ധ ഡോക്ടർമാരുടെ വൈദ്യപരിശോധന, മെഡിക്കൽ ലാബ് ടെസ്റ്റുകൾ എന്നിവ ക്യാമ്പിൽ നടക്കും. റെഡ് ക്രോസ് സംസ്ഥാന ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. 8ന് രാവിലെ 9 മുതൽ റെഡ് ക്രോസിന്റേയും ജൂനിയർ റെഡ് ക്രോസിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണം നടക്കും. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. റെഡ്ക്രോസ് ചെയർമാൻ ഡോ.മാത്യു ജോൺ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ പ്രൊഫ.ജി.മോഹൻദാസ് മുഖ്യസന്ദേശം നല്കും. ആദരിക്കൽ, അവാർഡ് വിതരണം, അനുമോദനം, കലാപരിപാടികൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കുമെന്ന് പ്രൊഫ.ജി.മോഹൻദാസ്, നേതാജി ബി.രാജേന്ദ്രൻ, ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ്, ഡി.വിലസീധരൻ, കെ.സുരേഷ് ബാബു, പി.വിജയൻ, കോതേത്ത് ഭാസുരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.