അഞ്ചൽ: അഞ്ചൽ സുഹൃത് വേദി വാർഷികവും ഇൻഡോ-യു.കെ പുരസ്കാരം നേടിയ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാറിനെ ആദരിക്കലും അനീഷ് കെ.അയിലറയുടെ 'ദൈവത്തിലേക്കുള്ള വഴികൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനവും 26ന് നടക്കും. വൈകിട്ട് 4ന് അഞ്ചൽ ലയൺസ് ക്ലബ് ഹാളിൽ (അലയമൺ) നടക്കുന്ന ചടങ്ങിൽ സുഹൃത് വേദി പ്രസിഡന്റ് ഡോ.കെ.വി.തോമസ് കുട്ടി അദ്ധ്യക്ഷനാകും. സമ്മേളനം ഉദ്ഘാടനവും ഡോ.വി.കെ.ജയകുമാറിന് ഉപഹാര സമർപ്പണവും അനീഷ് കെ.അയിലറയുടെ പുസ്തക പ്രകാശനവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. പുസ്തകത്തിന്റെ ആദ്യ പ്രതി കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഏറ്റുവാങ്ങും. മുഖ്യ പ്രഭാഷണവും ഡോ.വി.കെ.ജയകുമാറിനെ പൊന്നാട അണിയിക്കലും മുൻ മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കും. ഗാന്ധിഭവൻ ഡയക്ടർ ഡോ.പുനലൂർ സോമരാജൻ മുഖ്യ അതിഥിയായിരിക്കും. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ.ബോവസ് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ
എസ്.ദേവരാജൻ, രചന ഗ്രാനൈറ്റ്സ് എം.ഡിയും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ യശോധരൻ രചന, ആനന്ദ ഭവൻ സെൻട്രൽ സ്കൂൾ മാനേജർ അഡ്വ.ജി.സുരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.സജിലാൽ, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അജയൻ, അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ.പ്രതീപ്, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പ്രതീപ് കണ്ണങ്കോട്, അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലീന അലക്സ്, ഡോ.എസ്.ഡി. അനിൽകുമാർ, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത്, കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, കെ.വി.വി.ഇ.എസ് അഞ്ചൽ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് വി.എം.തോമസ് ശംകരത്തിൽ, ശ്രീഗോകുലം ഗ്രൂപ്പ് ഡിവിഷണൽ മാനേജർ പി.അജിത്ത്, അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് ടോണി മാത്യു ജോൺ ശംകരത്തിൽ, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ, കവി രശ്മി രാജ്, ദേവകി ആയൂർവേദിക് എം.ഡി. ഡോ.എൽ.ടി.ലക്ഷ്മി, എക്സ് സർവീസ് ലീഗ് അഞ്ചൽ മേഖലാ പ്രസിഡന്റ് പി.അരവിന്ദൻ, ആയൂർ ഗോപിനാഥ്, അഞ്ചൽ ജഗദീശൻ, എൻ.കെ.ബാലചന്ദ്രൻ, ബി.മുരളി എന്നിവർ സംസാരിക്കും. സംഘാടസമിതി ചെയർമാൻ അനീഷ് കെ.അയിലറ സ്വാഗതവും സുഹൃത് വേദി സെക്രട്ടറി അഞ്ചൽ ഗോപൻ നന്ദിയും പറയും. വൈകിട്ട് 3 മുതൽ നടക്കുന്ന കവിയരങ്ങ് ഡോ.തോട്ടം ഭുവനചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ആനപ്പുഴയ്ക്കൽ അനിൽ അദ്ധ്യക്ഷനാകും.