കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവത്തിന്റെ നാലാം നാളായ ഇന്ന് ദേശം പടിഞ്ഞാറ്റിൻകരയുടെ വകയാണ് പരിപാടികളെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരയുത്സവത്തിന്റെ ഭാഗമായി രാവിലെ 9ന് ഓട്ടൻതുള്ളൽ, 10ന് തിരുവാതിര, 10.30ന് സംഗീതാർച്ചന, ഉച്ചക്ക് 12ന് അന്നദാനം, 12.30ന് ഭക്തിഗാനസുധ, 1ന് ഭരതനാട്യം, 1.30ന് കൈകൊട്ടിക്കളി, 2ന് നൃത്തനൃത്യങ്ങൾ, 2.30ന് ഹർഷധ്വനി, 3.30ന് നൃത്തനൃത്യങ്ങൾ, 5.30ന് തിരുവാതിര, 6ന് കൈകൊട്ടിക്കളിയും തിരുവാതിരയും, 6.45ന് പ്രഭാഷണം, 8ന് നവരസ, 9ന് വയലി ബാംബു മ്യൂസിക് ബാൻഡ് എന്നിവ നടക്കും. 12ന് തിരുഉത്സവ ദിനത്തിൽ ഘോഷയാത്രയിൽ ശിങ്കാരിമേളം, പാണ്ടിമേളം, പഞ്ചാരിമേളം, ഫ്ളോട്ടുകൾ എന്നിവയും ദേശം പടിഞ്ഞാറ്റിൻകരയുടെ ഭാഗമായുണ്ടാകും. വൈകിട്ട് 6ന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടാകും. ഉത്സവാഘോഷത്തിനൊപ്പം കിടപ്പുരോഗികൾക്കും ഭവന രഹിതർക്കും സഹായമേകുന്ന 'നമ്മൾ കൂടെയുണ്ട്' പദ്ധതിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായം പദ്ധതിയും നടപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികളായ പ്രസിഡന്റ് ആർ.ശിവകുമാർ, സെക്രട്ടറി അരുൺ കാടാംകുളം, കാവുവിള എൻ.രവീന്ദ്രൻ പിള്ള, ഗിരീഷ് മംഗലത്ത്, സി.മുരളീധരൻ പിള്ള, കെ.മോഹനൻ പിള്ള, എസ്.രാജൻ, ടി.പി.പ്രകാശ് എന്നിവർ അറിയിച്ചു.