ശാസ്താംകോട്ട: അഖില കേരളാ ചെസ് അസോസിയേഷൻ , കൊല്ലം ജില്ലാ ചെസ് അസോസിയേഷൻ , ഗ്രീൻ സിറ്റി വൈസ് മെൻസ് ക്ലബ് പടിഞ്ഞാറേ കല്ലട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഖില കേരളാ ചെസ് ടൂർണമെന്റ് ശാസ്താം കോട്ടയിൽ നടന്നു. വൈസ്‌മെൻ ഇന്റർ നാഷണൽ മുൻ റീജിയണൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രീൻസിറ്റി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് ടൂർണമെന്റിൽ കാസർഗോഡ് ജില്ലയിൽ നിന്നുൾപ്പെടെ 446 മത്സരാർത്ഥികൾ പങ്കെടുത്തു. പ്രസിഡന്റ്‌ ജി.വർഗീസ് അദ്ധ്യക്ഷനായി. വി.സദാശിവൻ പിള്ള ,ഡി.ജോസ്, എം.സജീവ് ,സിസ്റ്റർ ഹെൽനാ മേരി , ജോണി തങ്കച്ചൻ , ബിജു പി.കോശി , കെ.കലാധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.