കൊല്ലം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും 6 ഗഡു ക്ഷാമബത്ത കുടിശ്ശികയുള്ളപ്പോൾ ഐ.എ.എസ്, ഐ.പി.എസ്, ജുഡീഷ്യൽ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ മുഴുവൻ ക്ഷാമബത്തയും അനുവദിച്ച സർക്കാർ നിലപാട് വിവേചനപരമാണെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. കുടിശ്ശിക ക്ഷാമബത്ത സമയബന്ധിതമായി അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, മാത്തച്ചൻ പ്ലാന്തോട്ടം, ജോയി അഗസ്റ്റിൻ, പി.ജെ. മാത്യു എന്നിവർ സംസാരിച്ചു.