കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ ഉച്ചഭക്ഷണ പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹെഡ്മാസ്റ്റർമാരുടെ മേൽ അടിച്ചേൽപ്പിച്ച ടെക്സ്റ്റ് ബുക്ക് ബാദ്ധ്യത ഉൾപ്പെടെയുള്ളവയിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എൻ.കെ പ്രേമ ചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനത്തിൽ ഡോ. അലക്‌സാണ്ടർ ജേക്കബ് ഉപഹാര വിതരണം നിർവഹിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. രാധ കാക്കനാടൻ, റെജിമോൻ, കൊല്ലം ഡി.ഇ.ഒ ഷാജി മോഹൻരാജു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
കെ.കെ.ഉസ്മാൻ വടകര (സംസ്ഥാന പ്രസിഡന്റ്), സുനിൽകുമാർ നെയ്യാറ്റിൻകര (സംസ്ഥാന ജനറൽ സെക്രട്ടറി), ജോൺ സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി (ട്രഷറർ), ഹമീദ് വി.തിരൂർ, ബിബിൻ ഭാസ്‌കർ കൊട്ടാരക്കര, റെജിമോൻ കോട്ടയം (വൈസ് പ്രസിഡന്റുമാർ), റോയ്സ്റ്റ്ൺ കൊല്ലം, ബി.കെ. ഫൈസൽ കോഴിക്കോട്, ഷാജി വർഗീസ് എറണാകുളം (സെക്രട്ടറിമാർ), പി.ടി. ഇസ്മയിൽ മലപ്പുറം (ഗ്രീവൻസ് സെൽ കൺവീനർ), ജയദേവൻ നമ്പൂതിരി പുനലൂർ (അക്കാഡമി കൗൺസിൽ കൺവീനർ).