കൊല്ലം: കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ആശയപരമായ പ്രതിരോധം തീർക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലാ സമിതി ശൂരനാട് സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലിം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ശിഹാബ് എടക്കര എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, ഡോ. എം. റഹീം, അനസ് സ്വലാഹി, ഡോ. ജമാലുദ്ദീൻ, സ്വാദിഖ് കൺമണി, അമാനുള്ള അൽ ഹികമി എന്നിവർ സംസാരിച്ചു. സൈദ് മുഹമ്മദ് തടിക്കാട് സ്വാഗതവും നാസിം വലിയവീടൻ നന്ദിയും പറഞ്ഞു.