പരവൂർ: കുറുമണ്ടൽ ചന്ദ്രവിലാസത്തിൽ ഹോണററി ക്യാപ്ടൻ ബി. വിജയകുമാർ (65) നിര്യാതനായി. ഏഷ്യൻ ഗെയിംസിലും, ഏഷ്യൻ ട്രാക്ക് ഫീൽഡ് ഗെയിംസിലും അത്ലറ്റിക് വിഭാഗത്തിൽ 1985 മുതൽ നിരവധി അന്താരാഷ്ട്ര മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 10 ന് . ഭാര്യ: ഷീബ കുമാരി. മക്കൾ: ജയേഷ്, ജിഷ. മരുമക്കൾ: അഖിൽ, നിമിഷ.