ഓയൂർ: പൂയപ്പള്ളി കോഴിക്കോട്, കാറ്റാടി, ഓട്ടുമല എന്നീ പ്രദേശങ്ങളിൽ ആറ് പേർക്ക് കുറുക്കന്റെ കടിയേറ്റു. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി പ്രഭാത സവാരിക്കിറങ്ങിയവർക്കാണ് കുറുക്കന്റെ കടിയേറ്റത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് കുറുക്കൻ, കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. കുറുക്കന്റെ കടിയേറ്റതോടെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. അപകടകാരിയായ കുറുക്കനെ പിടികൂടുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ പൂയപ്പള്ളിപഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.