കൊട്ടിയം: വാനിടിച്ച് 11 കെ.വി വൈദ്യുതി ലൈൻ ഉൾപ്പെടെ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് തകർന്നു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റ് തകർന്നയുടൻ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച വൈകിട്ട് 3ഓടെ പള്ളിമുക്ക് അയത്തിൽ റോഡിൽ അയത്തിൽ വി.വി.വി എച്ച്.എസ്.എസിനും മുള്ളുവിളയ്ക്കും ഇടയിലായിരുന്നു സംഭവം. അയത്തിൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് ചരിഞ്ഞെങ്കിലും നിലത്ത് വീഴാതിരുന്നതിനാൽ ഗതാഗതം തടസപെട്ടില്ല. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
ഒടിഞ്ഞ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.