കുണ്ടറ: നല്ലില ബഥേൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ജോർജ്ജിയൻ 2024 അവാർഡ് സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കൊല്ലം മെത്രാസന മെത്രാപ്പോലിത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷനായി. ജോർജ്ജിയൻ അവാർഡ് അട്ടപ്പാടി സെൻറ് തോമസ് ആശ്രമം ഡയറക്ടർ എം.ഡി.യുഹാനോൻ റമ്പാൻ കോർ എപ്പിസ്കോപ്പ സ്വീകരിച്ചു. ജീവകാരുണ്യ സഹായവിതരണം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, ഇടവക വികാരി ഫാ.ബേസിൽ ജെ.പണിക്കർ, വാർഡ് മെമ്പർ ഷീലാ മനോഹർ, ബി.എസ്.അജിത. ഇടവക ട്രസ്റ്റി ഡി.പി.റോയ്, പെരുന്നാൾ ജനറൽ കൺവീനർ എം.അലക്സ് കാനാവിൽ എന്നിവർ സംസാരിച്ചു.