guru2
പന്മന ആശ്രമത്തിൽ നടന്ന കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി,​ കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ സമീപം

പന്മന: ലൈംഗികാരോപണം ഉയർത്തി വീഴ്‌ത്താൻ നോക്കേണ്ടെന്നും കൊല്ലംകാരനായ താൻ അങ്ങനെയൊന്നും വീഴില്ലെന്നും പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. തനിക്ക് ആർജ്ജവത്തോടെ പ്രവർത്തിക്കാൻ കാരണഭൂതരാണ് ചട്ടമ്പിസ്വാമികളും കുമ്പളത്ത് ശങ്കുപ്പിള്ളയും. പശ്ചിമബംഗാളിൽ ഗുണ്ടകൾ ഭരിച്ച ഗ്രാമം സന്ദർശിക്കാൻ പോയ സമയത്ത് മുഖ്യമന്ത്രിയുൾപ്പെടെ ജീവന് ഭീഷണിയുള്ളതായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ താൻ അവിടെയെത്തി ഗ്രാമത്തെ മോചിപ്പിച്ച് ജനജീവിതം സാധാരണ നിലയിലാക്കി. അത്തരത്തിൽ പ്രവർത്തിക്കുന്ന തനിക്ക് പ്രചോദനമായത് കൊല്ലത്തെ അനുഭവ പാരമ്പര്യമാണെന്നും ഗവർണർ പറഞ്ഞു.