എഴുകോൺ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമൺകാവ് യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.പ്രഭാകരൻപിള്ള അദ്ധ്യക്ഷനായി. കൊട്ടാരക്കര മേഖലാ പ്രസിഡന്റ് എം.എം. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി വി.വിജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ. കൃഷ്ണദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

യൂണിറ്റ് ഭാരവാഹികളായി പി.ബാബു (രക്ഷാധികാരി), സി.ബി.ഉണ്ണിക്കൃഷ്ണപിള്ള (പ്രസിഡന്റ് ), വി.വിജയൻ (ജനറൽ സെക്രട്ടറി), കെ.കൃഷ്ണദാസ് (ട്രഷറർ), ജി.ആദർശ്, വിജയൻ പിള്ള (വൈസ് പ്രസിഡന്റുമാർ), ജി. ശശിധരൻ ഉണ്ണിത്താൻ, ഗോപിനാഥൻ പിള്ള (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.