ഓടനാവട്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓടനാവട്ടം യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോൺ വിൽഫ്രഡ് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് എം.ഇസ്മയിൽ, ജനറൽ സെക്രട്ടറി ഡി.മാമച്ചൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.വിജയൻ പിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോൺ വിൽഫർഡ് (പ്രസിഡന്റ് ), എൻ.ശ്രീകുമാർ (ജനറൽ സെക്രട്ടറി ), പ്രിജി സി. ചാക്കോ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. വഴിയോര കച്ചവടത്തിനെതിരെ ശക്തിയായി മുന്നോട്ട് പോകാൻ സമ്മേളനം നിലപാടെടുത്തു.