ഓച്ചിറ: മേമന പരബ്രഹ്മവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചട്ടമ്പിസ്വാമി ശതവർഷ സമാധി ദിനാചരണം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ആർ.വി.എസ്.എം.എച്ച്.എസ്.എസ് റിട്ട.പ്രിൻസിപ്പൽ പി.ബി.ഗിരിജാമണി വിദ്യാധിരാജ അനുസ്മരണ പ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് കെ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ഡോ.ജയകുമാരി, ജി.സോമനാഥൻ, എൽ.സ്മിത, ആർ.രാധാകൃഷ്ണൻ, സുകല, ജെ.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. കരയോഗം സെക്രട്ടറി ബി.സെവന്തി കുമാരി സ്വാഗതവും ജി.സോമനാഥൻപിള്ള നന്ദിയും പറയും.