ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിൽ ദേശീയപാത വികസനത്തിന് തടസമായി നിന്ന ട്രാൻസ്ഫോർമർ, മാസങ്ങൾ നീണ്ട ചർച്ചകൾക്കക്കൊടുവിൽ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. പുതുതായി സ്ഥാപിക്കാനുള്ള സ്ഥലത്തെ ചൊല്ലിയായിരുന്നു തർക്കം.
സ്കൂളിന്റെ മതിലിനോട് ചേർന്ന് ട്രാൻസ്ഫോർമർ സ്ഥാപിക്കും.
മാസങ്ങളായി തർക്കം നിലനിന്നതിനാൽ ചാത്തന്നൂർ ജംഗ്ഷനിൽ സർവ്വീസ് റോഡിന്റെയും ഓടയുടേയും പണി നിറുത്തി വച്ചിരുന്നു. അക്ഷയ കേന്ദ്രം, മെഡിക്കൽ സ്റ്റോർ, ലബോറട്ടറി എന്നിവയുൾപ്പെടെ സ്ഥിതിചെയ്യുന്ന ഭാഗത്ത് മാസങ്ങളായി കാൽനട യാത്രപോലും ബുദ്ധിമുട്ടായിരുന്നു. ട്രാൻസ്ഫോർമർ മാറ്റി മാറ്റിസ്ഥാപിക്കുന്നതോടെ സർവീസ് റോഡിന്റെയും ഓടയുടെയും നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ദേ ദേശീയപാത അതോറിട്ടി അറിയിച്ചു.