കൊട്ടാരക്കര : നെല്ലിക്കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. 13ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയോടെ സമാപിക്കും. പെരുന്നാൾ ആഘോഷത്തിന് പരുമല പള്ളി അസി.മാനേജർ ഫാ.ജെ.മാത്തുക്കുട്ടി കൊടിയേറ്റി. എല്ലാ ദിവസവും പ്രഭാത നമസ്കാരം, വിശുദ്ധ കുറുബാന, സന്ധ്യാ നമസ്കാരം,, ഗാന ശുശ്രൂഷ, തിരുവചന ശുശ്രൂഷ എന്നിവ നടക്കും. 12ന് വൈകിട്ട് 6ന് റാസ. 6.30ന് നേർച്ച ഊട്ട്, ആകാശ ദീപ കാഴ്ച. 13ന് രാവിലെ 7.15ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. കുർബാനക്ക് ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 11ന് കൊടിയിറക്ക്.