പുനലൂർ: എ.ഐ.വൈ.എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ രക്തദാനം നടത്തി.പുനലൂർ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം എസ്.ശരത്ത്കുമാർ അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ശ്യാംരാജ്, മണ്ഡലം സെക്രട്ടറി എസ്.രാജ്ലാൽ, നഗരസഭ കൗൺസി അഖിലസുധാകരൻ, ആഷിക് അയൂബ്, ഫാസിൽ എസ്.ബാബു,രാജേഷ്, രാഹുൽ, അക്ഷയ്, നാദിർഷ തുടങ്ങിയവർ സംസാരിച്ചു.