photo

കരുനാഗപ്പള്ളി: പാർലമെന്റ് തിരഞ്ഞടുപ്പ് കൊട്ടിക്കലാശത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ സി.ആർ.മഹേഷ് എം.എൽ.എയേയും യു.ഡി.എഫ് പ്രവർത്തകരേയും മർദ്ദിച്ചതിലും പൊലീസ് സി.ആർ.മഹേഷ് എം.എൽ.എക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജനകീയ കൂട്ടായ്മ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇരുപത് പാർലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ എം.എം.ഹസൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജെബിമേത്തർ എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ, സി.ആർ.മഹേഷ് എം.എൽ.എ, പി.സി.വിഷണുനാഥ് എം.എൽ.എ, അഡ്വ.എം.പ്രവീൺകുമാർ, അഡ്വ.കെ.എ.ജവാദ്, വി.വിനോദ്, കെ.ജി.രവി, എം.എ.സലാം, അഡ്വ.ബിന്ദുകൃഷ്ണ, ചിറ്റുമൂല നാസർ, എം.അൻസാർ തുടങ്ങിയവർ സംസാരിച്ചു.