t

കൊട്ടിയം: മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജിലെ 1999-2001 പ്രീഡിഗ്രി എക്കണോമിക്സ് വിദ്യാർത്ഥികളുടെ സംഗമം പരവൂർ കാവേരി ആനത്താവളത്തിൽ നടന്നു. സംഗമവും സ്നേഹ വിരുന്നും അദ്ധ്യാപകരായ ഗോവിന്ദൻകുട്ടി, ലളിതാകുമാരി, രമാദേവി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അഭിലാഷ് ചിറക്കര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു. അകാലത്തിൽ വേർപിരിഞ്ഞ രാഗേഷിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു. മിഥുൻ നന്ദി പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ചാത്തന്നൂർ ആനന്ദതീരത്തിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകി. വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ16 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.