പാരിപ്പള്ളി: മെഡി. ആശുപത്രി കോമ്പൗണ്ടിൽ തെരുവു നായ്‌ക്കളുടെ ശല്ല്യം രൂക്ഷമായി. 20 ഏക്കറോളം വരുന്ന ആശുപത്രി കോമ്പൗണ്ടിൽ രാപകൽ ഭേദമന്യേ തെരുവ് നായ്‌ക്കൾ, കാൽനടയായി വരുന്നവരെ ആക്രമിക്കാൻ പാഞ്ഞെത്താറുണ്ട്. കോമ്പൗണ്ടിനകത്ത് ചിലർ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്‌ടമാണ് നായ്‌ക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്.
അടിയന്തര സാഹചര്യമുള്ള രോഗികളുമായി സദാ വാഹനങ്ങൾ എത്തുന്നതിനാൽ ഗേറ്റ് അടച്ചിടാൻ കഴിയില്ല. കടുത്ത ചൂടിൽ നിന്നു രക്ഷ നേടാൻ മരത്തണലിലും നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അടിവശത്തും നായ്‌ക്കൾ അഭയം തേടുന്നുണ്ട്. പ്രശ്‌ന പരിഹരത്തിന് ആശുപത്രി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രിയിൽ എത്തുന്നവരുടെ ആവശ്യം.