കൊല്ലം: നഴ്സസ് ദിന വാരാഘോഷത്തിന്റെ ജില്ലാ തല പരിപാടികൾക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ തുടക്കമായി. ഉദ്ഘാടനം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ നിർവഹിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീഹരി അദ്ധ്യക്ഷനായി. കലാ-കായിക മത്സരങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, നഴ്സസ്ദിന ഘോഷയാത്ര, ആദരവ്, കലാപരിപാടികൾ തുടങ്ങിയവയാണ് സംഘടിപ്പി്ചിരിക്കുന്നത്. 12ന് സമാപിക്കും.
ജില്ലാ നഴ്സിംഗ് ഓഫീസർ കെ.ഷർമിള, പാരിപ്പള്ളി സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ടി.പ്രേമലത, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഗീതാകുമാരി, ആശ്രാമം നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ശ്രീല, ഡോ.വസന്തദാസ്, നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.