ഓടനാവട്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാളകം യൂണിറ്റ് ഭാരവാഹികളായി കെ.പി ഏലിയാസ് (പ്രസിഡന്റ്‌ ), സാം കെ.എബ്രഹാം ( ജന.സെക്രട്ടറി ), വിജയകുമാർ (ട്രഷറർ ), മാണി അലക്സാണ്ടർ, ജി.തങ്കച്ചൻ, (വൈ.പ്രസിഡന്റുമാർ ), മാമച്ചൻ ദാനിയേൽ ( സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോജോ എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കെ.പി.ഏലിയാസ് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ്‌ എം.എം. ഇസ്മായിൽ, ജനറൽ സെക്രട്ടറി മാമച്ചൻ, വിജയൻപിള്ള എന്നിവർ സംസാരിച്ചു.