കൊല്ലം: അഖിലേന്ത്യ ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളിൽ നൂറുശതമാനം വിജയം ആവർത്തിച്ച് തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ- ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ. ഐ.സി.എസ്.ഇ പരീക്ഷ എഴുതിയ 233 കുട്ടികളിൽ 205 പേർക്ക് ഡിസ്റ്റിംഗ്ഷനും 28 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഐ.എസ്.സി പ്ലസ്ടു പരീക്ഷ എഴുതിയ 118 പേരിൽ 115 ഡിസ്റ്റിംഗ്ഷനും 3 ഫസ്റ്റ് ക്ലാസും ലഭിച്ചു.
ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്വാതി സാം 491 മാർക്ക് (98.2%) വാങ്ങി ഒന്നാം സ്ഥാനവും,ആനി ഷിബു ചിറ്റിലപ്പള്ളി, സുന്ദരേശ്വരയ്യർ എന്നിവർ 486 മാർക്ക് (97.2 % ) വാങ്ങി രണ്ടാം സ്ഥാനവും എ.മീനാക്ഷി 483 മാർക്ക് (96.6%) വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐ.എസ്.സി പ്ലസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ കെ. ആർ. ഭഗത്ത് 386 (96.5%) മാർക്ക് വാങ്ങി ഒന്നാം സ്ഥാനവും മിഥുൻ മോഹൻ 384 മാർക്കോടെ (96%) രണ്ടാം സ്ഥാനവും എസ്.വിനായക് 382 മാർക്ക് (95.5%) വാങ്ങി മൂന്നാം സ്ഥാനവും നേടി. കോമേഴ്‌സ് ഗ്രൂപ്പിൽ എം.മഡോണ, ആൽവിൻ മെനിയൻസ് എന്നിവർ 374 (93.5%) മാർക്ക് വാങ്ങി ഒന്നാം സ്ഥാനം പങ്കിട്ടു. ജിപ്‌സൺ ജോയി 372 (93%), ഇർഫാൻ മുഹമ്മദ് 368 (92%) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സൾന്തമാക്കിയെന്ന് പ്രിൻസിപ്പൽ ഡോ.സിൽവി ആന്റണി അറിയിച്ചു.