കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ത്രിദിന സംസ്ഥാന നേതൃത്വ ക്യാമ്പ് 10, 11 ,12 തീയതികളിൽ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഗുരുമന്ദിര ഹാളിൽ നടക്കും. 10ന് ഉച്ചയ്ക്ക് 2.30ന് കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ പതാക ഉയർത്തും. തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ലോഗോ വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യും. എസ്. അജുലാൽ അദ്ധ്യക്ഷത വഹിക്കും. പി.കെ.പ്രസന്നൻ, സി.എം.ബാബു, പി.എസ്.എൻ.ബാബു, പി.ടി.മന്മഥൻ, സന്ദീപ് പച്ചയിൽ, പുരുഷോത്തമൻ, സന്തോഷ് ശാന്തി, ധന്യ സതീഷ് എന്നിവർ സംസാരിക്കും.

പി.ടി.മന്മഥൻ, ഡോ.ജഗതി രാജ്, ജ്യോതിസ് മോഹൻ, ബിബിൻ ഷാൻ കോട്ടയം, മുരളി കാട്ടൂർ, ഡോ. അമൽ സി.രാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പി. സുന്ദരൻ, അഡ്വ. സംഗീത വിശ്വനാഥൻ, അനീഷ് പുല്ലുവേലിൽ, അഡ്വ. ശശിധരൻ, സുധീപ് കുമാർ തുടങ്ങിയവർ സംസാരിക്കും.

12ന് ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച കേന്ദ്ര സമിതി അംഗങ്ങളായ ഉദ്യോഗസ്ഥർക്ക് സമ്മേളനത്തിൽ യാത്രഅയപ്പ് നൽകും. പി.കെ.പ്രസന്നൻ, സി.എം.ബാബു എന്നിവർ സംസാരിക്കും.