കൊല്ലം: വൈദ്യുത ബോർഡിലെ റിട്ട. എൻജിനീയർമാരുടെ കൂട്ടായ്മയായ സീനിയർ എൻജിനീയേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ,
വൈദ്യുതി ക്ഷാമത്തിന്റെ നൂതന പരിഹാരമാർഗങ്ങളെപ്പറ്റി 8ന് രാവിലെ 11ന് കുണ്ടറ റോയൽ ഫോർട്ട് ഹാളിൽ നടത്തുന്ന സെമിനാർ റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഫിലിപ്പോസ് പണിക്കർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എൻ. ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.
റിട്ട. ചീഫ് എൻജിനീയർ ചെറിയാൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. നൂതന സാങ്കേതിക വിദ്യകളിലെ വിദഗ്ദ്ധർ ചർച്ചകളിൽ സംസാരിക്കുമെന്ന് സെക്രട്ടറി ജസ്റ്റിൻ ജോർജ് അറിയിച്ചു.