കൊല്ലം: അക്ഷയതൃതീയ 10ന് വിപുലമായി ആഘോഷിക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ സ്വർണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തിൽ പങ്കാളികളാകും.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, നാണയങ്ങൾ, 18 കാരറ്റ് ആഭരണങ്ങൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്ന തിരക്കൊഴിവാക്കാൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. അന്നേ ദിവസം രാവിലെ 8 മുതൽ കടകൾ തുറന്ന് പ്രവർത്തിക്കും.
ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9ന് പരവൂരിൽ നടക്കും. ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.സാദിഖ്, വിജയകൃഷ്ണ വിജയൻ, നാസർ പോച്ചയിൽ, ആർ.ശരവണ ശേഖർ, ഖലിൽ കുരുംപോലിൽ, കണ്ണൻ മഞ്ജു, അബ്ദുൽസലാം അറഫ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിവദാസൻ സോളാർ, അബ്ദുൽ മുത്തലിഫ് ചിന്നൂസ്, സുനിൽ വനിത, സോണി സിംല, നൗഷാദ് പണിക്കശേരി, അഡ്വ. സുജിത്ത് ശില്പ, വിജയൻ പുനലൂർ, ഹരിദാസ് മഹാറാണി, സെക്രട്ടറിമാരായ സജീബ് ന്യൂ ഫാഷൻ, രാജീവൻ ഗുരുകുലം, ബോബി റോസ്, രാജു ജോൺ, നവാസ് ഐശ്വര്യ, ജഹാംഗീർ സലാം മസ്കറ്റ്, ജോസ് പാപ്പച്ചൻ, കൃഷ്ണദാസ് കാഞ്ചനം, സത്താർ ചേനല്ലൂർ, തുളസീധരൻ കടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.