പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഉദയഗിരി ദേവാമൃതം കുടുംബയോഗവും സമൂഹ പ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.യൂണിയൻ പ്രതിനിധി സനിൽ സോമരാജൻ കുടുംബയോഗം ഉദ്ഘാടനം ചെയ്തു. പ്രസീതൻ അദ്ധ്യക്ഷനായി. കുടുംബയോഗം കൺവീനർ രമ്യഉല്ലാസ്,ബി.ശശിധരൻ, വത്സല ഉത്തമൻ, രമണൻ, പുഷ്പരാജൻ,കുമാരി അമൃത ,ദർശികദിയ, സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.