ഓയൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പത്ര ഏജന്റിന് ചികിത്സാ ധനസഹായം കൈമാറി. കൊട്ടിയം ഉമയനല്ലൂർ ഏജന്റ് കനകലാൽ പത്രവിതരണത്തിനിടെ നാഷണൽ ഹൈവേയിൽ ടോറസിനടിയിൽപ്പെട്ട് കാൽപ്പാദം മുറിച്ചുമാറ്റി ചികിത്സയിലാണ്. ന്യൂസ് പേപ്പർ അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്വരൂപിച്ച പതിനയ്യായിരം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കൊട്ടിയം, ഇരവിപുരം മണ്ഡലങ്ങളുടെ ഏജൻസികൾ ചേർന്ന് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പിള്ള പുനലൂർ, കടപ്പാക്കട മണ്ഡലം പ്രസിഡന്റ് കാസിം ഭായി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.