കൊല്ലം: തെക്കൻ കേരളത്തിലെ പ്രമുഖ ഫർണിച്ചർ, ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോമിന്റെ അഞ്ചാമത് ഷോറൂം പാരിപ്പള്ളിയിൽ സിനിമ സീരിയൽ താരം ഡയാന ഹമീദ്, ഉപ്പും മുളകും ഫെയിം അൽ സാബിത്ത്, ശിവാനി മോനോൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത പ്രതാപ്, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. സുമിത്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബി. പ്രേമാനന്ദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ജി.രാജൻ കുറുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി എം.എ.സത്താർ, വ്യാപാരി സമിതി പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി വി.രാജമണി, പി.എം.രാധാകൃഷ്‌ണൻ, എം.കബീർ പാരിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിനിടയിലും ഷോറൂം സന്ദർശിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് 32 ഇഞ്ച് എൽ.ഇ.ഡി സമ്മാനമായി നൽകി. ഗ്രാൻഡ് രശ്മി ഷോപ്പിംഗ് ഫെസ്റ്റിവലിലെ കഴിഞ്ഞ സീസണിലെ വിജയികൾക്കുള്ള സമ്മാനമായ നാല് കാറുകൾ, നാല് ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ പാരിപ്പള്ളി ഷോറൂമിൽ വച്ച് വിതരണം ചെയ്തു.
ഉദ്ഘാടനം പ്രമാണിച്ച് പാരിപ്പള്ളി ഷോറൂമിൽ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച ഓഫറുകൾ രശ്മിയുടെ മറ്റു ബ്രാഞ്ചുകളായ കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം, ആറ്റിങ്ങൽ ഷോറൂമുകളിലും ലഭ്യമാണ്. ഈ ഓഫർ റേറ്റിൽ എല്ലാ ബ്രാഞ്ചുകളിലും ബുക്കിംഗ് സ്വീകരിക്കും. ഫർണിച്ചർ, ക്രോക്കറി, ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പടെ എല്ലാ ഉത്പന്നങ്ങൾക്കും സീറോ ഡൗൺ പേയ്മെന്റിലും പലിശരഹിതമായും ദിവസ/മാസ തവണകളായുള്ള ഫിനാൻസിന് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ കൗണ്ടറുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.