കൊല്ലം: ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണഴ്സ് അസോ. ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. സെൽമാ ഭായ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാം പാലുവിള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. റേറ്റ് ഏകീകരണം ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കാൻ ജില്ലാ കമ്മിറ്റി സ്ക്വാഡ് രൂപീകരിച്ചു. ജില്ലാ സെക്രട്ടറി യാസർ അഞ്ചാലുംമൂട് റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ റഹീം കൊല്ലം വരവ് ചെലവ് കണക്കു അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ അഷ്റഫ് പെരുമ്പാവൂർ, അനീഷ് അരീക്കോട്, ജോബിൻ വയനാട്, സലിം കൊല്ലം എന്നിവർ പങ്കെടുത്തു. ജില്ലാ രക്ഷാധികാരി ഹുമയൂൺ കബീർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് നന്ദിയും പറഞ്ഞു.