കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ഗ്രോത്ത് പൾസ് പരിശീലനം സംഘടിപ്പിക്കുന്നു. സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് പങ്കെടുക്കാം. 14 മുതൽ 18 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, ജി.എസ്.ടി ആൻഡ് ടാക്സേഷൻ, ഓപ്പറേഷണൽ എക്സലൻസ്, സെയിൽസ് പ്രോസസ് ആൻഡ് ടീം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും. www.kied.info/training-calender/ ൽ 10നകം അപേക്ഷിക്കണം. ഫീസ്: ജനറൽ-3540 രൂപ, താമസം ഒഴികെ-1500. പട്ടികജാതി/വർഗവിഭാഗം-2000, താമസം ഒഴികെ-1000. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് ഫീസ് അടക്കാം. ഫോൺ: 0484 2550322, 0484 2532890, 9188922800.