കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 16 മൈക്രോ യൂണിറ്റ് സ്വയം സഹായ സംഘങ്ങൾക്ക് 1.58കോടി രൂപ വായ്പ നൽകി.
ധനലക്ഷ്മി ബാങ്ക് ചടയമംഗലം ബ്രാഞ്ച് മാനേജർ അനുരാധ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് എം.കെ.വിജയമ്മ എന്നിവർ സംസാരിച്ചു.