കടയ്ക്കൽ : കാൻസർ രോഗികളുടെ ആശാകേന്ദ്രമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ സഹായ ഫണ്ടിലേക്ക് മുസ്ലിംലീഗ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എക്ക് കൈമാറി. മുസ്ലിം ലീഗ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് വട്ടപ്പാറ നാസിമുദ്ദീൻ, മുസ്ലിംലീഗ് ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, നിയോജകമണ്ഡലം സെക്രട്ടറി ഷാജി പാവൂർ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
ഫണ്ട് സ്വീകരിക്കൽ ചടങ്ങിൽ ടി.വി.ഇബ്രാഹിം എം.എൽ.എ, മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജനറൽ സെക്രട്ടറിഅഡ്വ.സുൽഫിക്കർ സലാം, വാഴയ്യത്ത് ഇസ്മായിൽ, എ.ആർ.ഹാഷിം പത്തനാപുരം, എം.എ.കബീർ, മുള്ളു കാട്ടിൽ സാദിഖ്, തിരുവനന്തപുരം സി.എച്ച് സെന്റർ ഭാരവാഹികളായഇബ്രാഹിംകുട്ടി തൊടിയൂർ,മുൻവിള സൈനുദ്ദീൻ, എസ്.എ.വാഹിദ് എന്നിവർസംസാരിച്ചു.