പന്മന: മഹാപ്രസ്ഥാനമായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതെ സമൂഹത്തിനുവേണ്ടി നിലകൊണ്ട മഹാഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച മഹാഗുരുസാഹിതിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.സി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി.രാജകൃഷ്ണണ, ആഷ മേനോൻ, ഡോ. കെ.ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന മഹാഗുരു സൗഹൃദം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കെ.സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുപ്പാശേരി, ജയചിത്ര, ചവറ ഹരീഷ് കുമാർ, കുണ്ടറ ജി.ഗോപിനാഥ്, കെ.ജി.ശ്രീകുമാർ, എം.സി.ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത സദസും നൃത്ത സന്ധ്യയും നടന്നു.