 
കൊല്ലം: കിളികൊല്ലൂർ സ്‌റ്റേഷൻ പരിധിയിൽ കല്ലുംതാഴം പാലക്കടവ് ഭാഗത്തെ ഒന്നിലേറെ വീടുകളിൽ മോഷണം നടത്തിയ പ്രതിയെ കണ്ടെത്താൻ രേഖാചിത്രം പുറത്തിറക്കി കിളികൊല്ലൂർ പൊലീസ്. 29ന് അർദ്ധരാത്രിയിലാണ് മോഷണം നടന്നത് .
ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ ഉൾപ്പെടെ കവർന്നു. മോഷണം നടന്ന വീടുകളിലൊന്നിലെ സ്ത്രീ, പ്രതിയെ മങ്ങിയ വെളിച്ചത്തിൽ കണ്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം വരച്ചത്. പ്രതിക്കെതിരെ മോഷണം, ഭവനഭേദനം അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. രേഖാചിത്രത്തിലെ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കിളികൊല്ലൂർ പൊലീസിൽ ബന്ധപ്പെടണം: ഫോൺ: 0474-2711155, 9497947126