prardhathan-

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയിൽ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന സംഗമം നടന്നു. ശാഖായിലെ മുതിർന്ന അംഗമായ ബി. ഓമനക്കുട്ടി നിലവിളക്ക് തെളിച്ചു. വനിതാസംഘം ജില്ലാ സെക്രട്ടറി ഷീല നളിനാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ്‌ ഡി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എസ്. സഞ്ജീവ് കുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം എസ്. ചന്ദ്രബാബു സ്വാഗതവും കൺവീനർ എ. സുജന നന്ദിയും പറഞ്ഞു. ഭാരവാഹികളായി

എ. സുജന (കൺവീനർ), ജെ. അശ്വതി (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.