കരുനാഗപ്പള്ളി : സാമൂഹ്യ പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കുകയും കുട്ടികൾക്കായി മാമ്പഴക്കാലം എന്ന സർഗാത്മക ക്യാമ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തത് കണക്കിലെടുത്ത് കുരീപ്പുഴ പ്രിയദർശിനി ആർട്സ് ഏർപ്പെടുത്തിയ 2024 ലെ പ്രിയദർശിനി പുരസ്‌കാരം കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷയ്ക്ക് ലഭിച്ചു.കുരീപ്പുഴയിൽ നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്‌കാരം വിതരണം ചെയ്തു. വില്ല്യംജോർജ് അദ്ധ്യക്ഷനായി. അഡ്വ.കെ.വി.സജികുമാർ പ്രിയദർശിനി പ്രസിഡന്റ് ബി.ഉണ്ണി, ജനാർദ്ദനൻ പുതുശ്ശേരി, എ.സാദിഖ്, ജി.സുനിൽ എന്നിവർ സംസാരിച്ചു.