കൊല്ലം: വിഷച്ചെടിയാണെന്നും ഇലയോ പൂവോ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാമെന്ന ചർച്ചകൾക്കിടയിൽ നഗരത്തിൽ പൂവിട്ട് അരളിച്ചെടികൾ. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ കോർപ്പറേഷൻ മറ്റു ചെടികൾക്കൊപ്പം നട്ട അരളിച്ചെടികളാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്.
അരളിക്കായ വിഷമാണെന്ന് ശാസ്‌ത്രീയ സ്ഥിരീകരണമുണ്ടെങ്കിലും ഇലയും പൂവും ഉള്ളിൽ ചെല്ലുന്നത് ജീവന് ഭീഷണിയാണെന്ന സ്ഥിരീകരണം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. റോഡ് മുറിച്ചുകടക്കാൻ മീഡിയനുകളിൽ കാത്തുനിൽക്കുമ്പോൾ കൈകൊണ്ട് നുള്ളാവുന്നത്ര താഴ്‌ചയിലാണ് ഇലയും പൂക്കളും.
യു.കെയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നഴ്‌സ് കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയും ചെയ്‌ത ദാരുണ സംഭവമാണ് ഇപ്പോൾ അരളിയെ ചുറ്രിപ്പറ്റി ചർച്ചകൾ നീളുന്നത്. ആര്യങ്കാവിൽ മാസങ്ങൾക്ക് മുമ്പ് സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് ഏകദേശം 40 മൂട് അരളിച്ചെടികൾ ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റിയിരുന്നു
ഭംഗികൊണ്ട് മാത്രമല്ല പൂജാപുഷ്പമെന്ന പദവികൂടി ഉള്ളതിനാലാണ് അരളിച്ചെടികൾ നട്ടുനനച്ച് പരിപാലിച്ചത്.
കോർപ്പറേഷൻ അധികൃതർ