കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുംകടവ് യൂണിറ്റ് സമ്മേളനം സമിതി ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ജി.സുഭാഷ്, വരുൺ, സുജി, സജിമോൻ, സാബുമോൻ എന്നിവർ സംസാരിച്ചു. ജി.സുഭാഷ് (പ്രസിഡന്റ്), വരുൺ (ജനറൽ സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.