കൊല്ലം: കോർപ്പറേഷൻ 8-ാം വാർഡിൽ നീരാവിൽ വക്കീൽ മുക്കിന് പടിഞ്ഞാറ് റോഡി​ന്റെ ഒരു ഭാഗം ഇടി​ഞ്ഞ് അപകടാവസ്ഥയി​ലായി​ട്ടും നടപടി​യി​ല്ല. ആറു മാസം മുമ്പാണ് ഈ ഭാഗം ഇടി​ഞ്ഞത്. ഇവി​ടെ മുമ്പ് ഒരു ബസ് കൊക്കയി​ലേക്കു മറഞ്ഞി​രുന്നു. ഭാരമേറിയ വാഹനങ്ങളും യാത്രാ ബസുകളും കടന്നുപോകുന്ന റോഡിൽ വലിയ അപകടങ്ങൾക്കുള്ള സാദ്ധ്യതയാണ് നി​ലവി​ലുള്ളത്. രണ്ട് മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണ് അപകടസ്ഥലത്തിന് ഇരുവശവും സ്ഥാപിച്ചിട്ടുള്ളത്. മഴക്കാലമായാൽ അപകട സാദ്ധ്യത കൂടും. അടി​യന്തി​ര നടപടി​കൾ സ്വീകരി​ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.